Encyclopedia

ഫന്റാസിയ

സ്റ്റീരിയോഫോണിക് സൗണ്ട് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ച ആനിമേഷന്‍ ചിത്രമാണ് 1940-ല്‍ പുറത്തിറങ്ങിയ ഫന്റാസിയ സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രം നിര്‍മിച്ചത് വാള്‍ട്ട് ഡിസ്നിയാണ്. പ്രഭാവം മങ്ങിത്തുടങ്ങിയ മിക്കി മൗസിന്‍റെ തിരിച്ചുവരവായിരുന്നു ഈ ചിത്രം. എട്ടു ഭാഗങ്ങളുള്ള ഈ ചിത്രത്തിലൊരിടത്ത്, തനിക്ക് വലിയ പിടിയില്ലാത്ത മാന്ത്രികവിദ്യകള്‍ അവതരിപ്പിച്ചുനോക്കുന്ന മിക്കി മൗസിനെ കാണാം. രണ്ടാം ലോകമഹായുദ്ധകാലത്ത് പുറത്തിറങ്ങിയതിനാല്‍ സാമ്പത്തികവിജയം നേടാന്‍ സാധിക്കാതിരുന്ന ഈ ചിത്രം പിന്നീട് പലതവണ മാറ്റങ്ങളോടെ പ്രദര്‍ശനത്തിനെത്തി.1999-ല്‍ ഇതിന്‍റെ രണ്ടാം ഭാഗമായ ഫന്റാസിയ 2000 പുറത്തിറങ്ങി.