CookingEncyclopedia

പ്ളം കേക്ക്

ചേരുവകള്‍

അമേരിക്കന്‍മാവ്- നാല് കപ്പ്

വെണ്ണ- നാല് കപ്പ്‌

പഞ്ചസാര- ആറു കപ്പ്‌

കോഴിമുട്ട- 20 എണ്ണം

മുന്തിരിപ്പഴം- കുറച്ച്

ബദാം പരിപ്പ്- കുറച്ച്

ഓറഞ്ചിന്റെ തൊലി- കുറച്ച്

ബേക്കിംഗ് പൗഡര്‍- 2 ടീസ്പൂണ്‍

 തയ്യാറാക്കുന്ന വിധം

പഞ്ചസാരയും വെണ്ണയും നല്ലതുപോലെ യോജിപ്പിക്കുക, മുട്ട ഓരോന്നും പൊട്ടിച്ചൊഴിച്ച് കുറേക്കൂടി തേച്ചു മയപ്പെടുത്തി മുന്തിരിങ്ങപ്പഴവും ചേര്‍ത്ത് കുറേശ്ശെ പൊടിയും ചേര്‍ത്ത് തവി കൊണ്ട് ഇളക്കണം. സാധനങ്ങള്‍ ഓരോന്നും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ബേക്ക് ചെയ്ത് എടുക്കുക.