CookingEncyclopediaFood

പുളിമീന്‍ അച്ചാര്‍

നല്ല ദശയുള്ള മീന്‍ – 2 കിലോ

വറ്റല്‍മുളക്- 200 ഗ്രാം

മഞ്ഞള്‍പ്പൊടി- 2 സ്പൂണ്‍

ജീരകം- 2 സ്പൂണ്‍

പുളി- 2 ഉരുള

വിനാഗിരി- ഒരു കുപ്പി

വെളുത്തുള്ളി- 10 അല്ലി

ഉപ്പ് – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

 മീന്‍ കഷണങ്ങളാക്കി അതില്‍ ഉപ്പുപൊടി പുരട്ടി രണ്ട് ദിവസം കഴിഞ്ഞു നല്ല തുണി ഉപയോഗിച്ച് കഷണങ്ങള്‍ തുടച്ചെടുക്കുക.രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിനുശേഷം മഞ്ഞള്‍, മുളക്, വെളുത്തുള്ളി,ജീരകം എന്നിവ വിനാഗിരിയില്‍ അരച്ചെടുക്കുക. പുളി പിഴിഞ്ഞ് ചാറെടുത്ത് അതില്‍ വിനാഗിരി ഒഴിച്ച് അരച്ചുവച്ചിരിക്കുന്ന മസാലയിട്ടിളക്കുക. കുഴമ്പുരൂപത്തിലേ ആകാവൂ, അതിനു ശേഷം മീന്‍ കഷണങ്ങള്‍ ഓരോന്നായി എടുത്ത് കറിക്കൂട്ടില്‍ മുക്കിയെടുത്ത് വൃത്തിയുള്ള ഒരു ഭരണിയില്‍ അടുക്കുക. ഭരണിയുടെ വായ്‌ നല്ലപോലെ മൂടികെട്ടി സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ഒന്നോ രണ്ടോ കഷണങ്ങളെടുത്ത് പൊരിച്ചെടുത്ത് ഉപയോഗിക്കാം.