CookingEncyclopediaFood

പാലടപ്രഥമന്‍

1,അരിപൊടി – അര കിലോ

2,പാല്‍  – മൂന്നു ലിറ്റര്‍

3,വെള്ളം – മൂന്ന് കപ്പ്‌

4,പഞ്ചസാര – മൂന്നു കപ്പ്‌

5,നെയ്യ്     – രണ്ടര ടേബിള്‍സ്പൂണ്‍

6,ഏലയ്ക്കാപ്പൊടി – മുക്കാല്‍ ടീ സ്പൂണ്‍

7,അണ്ടിപ്പരിപ്പ് വറുത്തത്- അര കപ്പ്‌

8,കിസ്മിസ് -അര കപ്പ്

പാകം ചെയ്യുന്ന വിധം

 നാല് കപ്പ് പാലില്‍ അരിപ്പൊടി നല്ലപോലെ കലക്കുക.ഈ കൂട്ട് ആറിഞ്ച് വലിപ്പമുള്ള വാഴയിലയിലേയ്ക്ക് ഒഴിച്ച് പരത്തുക. 10 മിനിട്ട് ഇല മടക്കി തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിട്ട് വേവിക്കുക. ഇല തണുത്തതിനുശേഷം ചുരുട്ടിയത് നിവര്‍ത്തി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ചെറിയ കഷ്ണങ്ങള്‍ ആയി അട മുറിയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഉരുക്കുക, അട ഇതില്‍ വഴറ്റുക. പാല്‍, വെണ്ണ, പഞ്ചസാര, എന്നിവ ഒരുമിച്ചാക്കി അടയില്‍ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം. അതിനുശേഷം പാകമാകുമ്പോള്‍ ഏലയ്ക്കാപ്പൊടി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ ചേര്‍ത്ത് പായസം പരുവത്തില്‍ ഇറക്കി വയ്ക്കുക.