പഴങ്ങള്‍
ഓരോ ചെടിയുടേയും വംശവര്‍ദ്ധനവിനുള്ള മാര്‍ഗമാണ് അവയുടെ പഴങ്ങള്‍. മിക്ക ചെടികളിലും പഴങ്ങളിലാണ് വിത്തുണ്ടാവുക. കായ്കള്‍ പഴുക്കുന്നതിന് പിന്നില്‍ വലിയൊരു രസതന്ത്ര പ്രവര്‍ത്തനം നടക്കുന്നുണ്ട്, ഓരോ ഫലവും ഓരോ കാലത്താണ് പഴുക്കുന്നത്. പഴുക്കാന്‍ കാലമായി എന്ന് ചെടികള്‍ക്കു മനസ്സിലായാല്‍ ഉടനെ അതിനുള്ള നടപടികള്‍ ആരംഭിക്കുകയുണ്ടായി. അന്തരീക്ഷോഷ്മാവിലെ വ്യത്യാസം ആര്‍ദ്രതയിലുണ്ടാകുന്ന മാറ്റം എന്നിവ മനസ്സിലാക്കിയാണ് ചെടികള്‍ കാലം മാറുന്നത് തിരിച്ചറിയുന്നത്.
കായ്കളിലുള്ള സ്റ്റാര്‍ച്ച് ഷുഗര്‍ ആയി മാറുന്ന പ്രവര്‍ത്തനമാണ് പഴുക്കുമ്പോള്‍ സംഭവിക്കുന്നത്. പഴുക്കാന്‍ കാലമായി എന്ന് മനസ്സിലാക്കുന്ന ചെടി എഥീലീന്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കാന്‍ തുടങ്ങും. ഇത് ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്നു. അക്കൂട്ടത്തില്‍ പഴത്തിലും എത്തുo. എഥിലീന്‍ പഴത്തില്‍ എത്തിയാലുടന്‍ അത് പഴങ്ങളിലെ എല്ലാ കോശങ്ങളിലേക്കും ഒരു സന്ദേശമയയ്ക്കും ഈ സന്ദേശം ലഭിക്കുന്ന കായ്കള്‍ ഉടനെ സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസ് ആക്കി മാറ്റാന്‍ തുടങ്ങുന്നു അതോടൊപ്പം തന്നെ കോശങ്ങള്‍ പഴത്തിനു കൊടുക്കേണ്ട നിറവും ഉല്‍പാദിപ്പിക്കാന്‍ തുടങ്ങും, പക്ഷികളെയും മൃഗങ്ങളെയും ആകര്‍ഷിക്കാനാണ് ഈ നിറംകൊടുക്കല്‍.
കായ്കള്‍ കൃത്രിമമായി പഴുപ്പിച്ചാണ് പലപ്പോഴും വിപണിയില്‍ എത്തിക്കാറുള്ളത്. എഥിലീന്‍ വാതകമോ അസറ്റ്ലീന്‍ വാതകമോ ഉള്ള പുകയടിപ്പിച്ചാണ് ഈ പഴുപ്പിക്കല്‍. കായ്കള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ട് വേറൊരു മൂലയ്ക്ക് കാത്സ്യം കാര്‍ബൈഡ് എന്ന രാസവസ്തു വച്ചും പഴുപ്പിക്കല്‍ നടത്താറുണ്ട് ഇവിടെ അന്തരീക്ഷത്തിലൂടെ കായ്കളിലെത്തുകയും അവ പഴുക്കുകയും ചെയ്യുന്നു.