Encyclopedia

നൈലോണ്‍കോങ്ങ്

2008-ല്‍ ടൈം മാസിക അവതരിപ്പിച്ച വാക്കാണ്‌ നൈലോണ്‍കോങ്ങ് അമേരിക്ക, യൂറോ-ആഫ്രിക്ക, ഏഷ്യാ-പസിഫിക് എന്നിവയുടെ എപെറോപോളിസ് ആയി ന്യൂയോര്‍ക്ക്‌ സിറ്റി, ലണ്ടന്‍, ഹോങ്കോങ്ങ് എന്നിവയെ കോര്‍ത്തിണക്കിയാണ് നൈലോണ്‍കോങ്ങ് എന്ന പദം പിറവിയെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയുടെയും ലണ്ടന്‍റെയും അക്ഷരങ്ങള്‍ ചേര്‍ത്ത് നൈലോണ്‍ എന്നുമാത്രവും ഇത് അറിയപ്പെടുന്നു.ഈ മൂന്നു നഗരങ്ങള്‍ക്കും സാമ്പത്തിക- സാംസ്കാരിക മേഖലകളിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ വിദഗ്ദര്‍ 21-ആം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനഗരങ്ങള്‍ എന്ന സ്ഥാനവും ഈ മൂന്നു നഗരങ്ങള്‍ക്കും നല്‍കുന്നു. സാമ്പത്തികരംഗത്തെ ഉന്നതര്‍ ഈ മൂന്നുനഗരങ്ങളിലൂടെയും സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ ഇവയെ പരസ്പരം കോര്‍ത്തിണക്കുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക്ക് എയര്‍ റൂട്ടുകള്‍ അത്യന്തം തിരക്കേറിയതാണ്, അമേരിക്കയില്‍ നിന്നിറങ്ങുന്ന ഫാഷന്‍ മാസികയായ നൈലോണ്‍ ന്യൂയോര്‍ക്ക് സിറ്റിയിലെയും ലണ്ടനിലെയും ഫാഷന്‍ മേഖലകളെ കൂട്ടിയിണക്കുന്നു.