Encyclopedia

നെല്ലി

ആയുര്‍വേദത്തിലെ ത്രിഫല എന്ന ഔഷധക്കൂട്ടിലെ പ്രധാന ഘടകമാണ് നെല്ലിക്ക. ഒട്ടനവധി ആയുര്‍വേദമരുന്നുകളിലെ നെല്ലിയ്ക്ക സുപ്രധാന ചേരുവയാണ്.

  വേവിച്ചും ഉണക്കിയും ഉപ്പിലിട്ടുമൊക്കെ മലയാളികള്‍ നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിയുടെ തൊലി, വേര് എന്നിവയും മികച്ച ഔഷധ സ്രോതസ്സുകളാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുണ്ട്. ത്രിദോഷങ്ങളെയും ഇല്ലാതാക്കാന്‍ കഴിവുള്ള നെല്ലിക്ക വാതം, പിത്തം, പ്രമേഹം, കുഷ്ഠം എന്നിവയ്ക്കും ഉത്തമ ഔഷധമാണ്.