നെയ്യ് ദോശ
ഉഴുന്നും അരിയും അരച്ചെടുത്ത് ഉപ്പും പാകത്തിന് ചേര്‍ത്ത് കലക്കി വയ്ക്കണം. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണപുരട്ടി മാവ് കനം കുറച്ച് പരത്തുക. ദോശയുടെ മുകളിലും എണ്ണ ഒഴിച്ച് മൊരിഞ്ഞു വരുമ്പോള്‍ ചട്ടുകം ഉപയോഗിച്ച് മറിച്ചിടണം. മറുവശവും മൊരിഞ്ഞ ശേഷം ഇളക്കിയെടുക്കണം.