നാടന്‍ ചിക്കന്‍
കോഴി ഇറച്ചി- അര കിലോ
ചിക്കന്‍ മസാല- രണ്ട് സ്പൂണ്‍
സവാള- രണ്ട്
തക്കാളി-ഒന്ന്
ഇഞ്ചി കൊത്തിയരിഞ്ഞത്-അര ടീസ്പൂണ്‍
പച്ചമുളക്-രണ്ട്
എണ്ണ- രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള ഇട്ട് വഴറ്റുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേര്‍ത്ത് വഴറ്റുക. രണ്ടു മിനിട്ട് ഇളക്കിയ ശേഷം ചിക്കന്‍ മസാല അല്പം വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. അതിനുശേഷം ഉപ്പും തക്കാളിയും ഇറച്ചിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പാകമാകുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.