നമുക്ക് വിശപ്പ് തോന്നിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ ശരീരം തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുമ്പോഴാണ് നമുക്ക് വിശപ്പ് തോന്നുന്നത്. തലച്ചോറില്‍ വിശപ്പിനായി പ്രത്യേക കേന്ദ്രമുണ്ട്. നമ്മുടെ വയറിന്റേയും ആമാശയത്തിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ തലച്ചോറിനു സ്വാധീനമുണ്ട്. രക്തത്തിലുള്ള പോഷകഘടകങ്ങളുടെ അളവ് കൂടുതലാണെങ്കില്‍ തലച്ചോറിലെ വിശപ്പിന്‍റെ കേന്ദ്രം ആമാശയത്തിന്റേയും വയറിന്റേയും പ്രവര്‍ത്തങ്ങളെ തടയുന്നു. രക്തത്തില്‍ പോഷകഘടകങ്ങള്‍ കുറയുമ്പോള്‍ ആമാശയവും വയറും പ്രവര്‍ത്തനനിരതമാകുന്നു. അതുകൊണ്ടാണ് നല്ല വിശപ്പുള്ളപ്പോള്‍ വയറ് മുരളുന്ന ശബ്ദം കേള്‍ക്കുന്നത്, എന്നാല്‍ വിശപ്പുള്ള സമയത്ത് ഒരാള്‍ ആഹാരം കഴിക്കുന്നില്ലെങ്കില്‍ ശരീരം അതില്‍ തന്നെയുള്ള പ്രോട്ടീനില്‍ നിന്ന് ഘടകങ്ങള്‍ ശേഖരിച്ച് രക്തത്തിലെത്തിക്കുന്നു. വളരെ വിശപ്പുള്ള ഒരാള്‍ ഏത് രീതിയിലുള്ള ഭക്ഷണവും കഴിക്കുന്നു.