Encyclopedia

നങ്ങ്യാര്‍കൂത്ത്

നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളെയാണ് നങ്ങ്യാര്‍ എന്നു വിളിക്കുന്നത്. നങ്ങ്യാര്‍ അവതരിപ്പിക്കുന്ന കൂത്ത് ആയതുകൊണ്ട് ഈ കലാരൂപത്തിന് നങ്ങ്യാര്‍കൂത്ത് എന്ന് പേരുവന്നു.

  എ.ഡി ഒമ്പതാം നൂറ്റാണ്ടിലാണ് ഈ കലാരൂപം ഉണ്ടായത്.കുലശേഖര രാജാവ് ആരംഭിച്ചതാണ് ഇതെന്നാണ് ഐതീഹ്യം. ശ്രീകൃഷ്‌ണന്റെ കഥ എട്ടോ പന്ത്രണ്ടോ ദിവസം കൊണ്ട് നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയാണ് നങ്ങ്യാര്‍കൂത്തില്‍ ചെയ്യുന്നത്.

  ബ്രഹ്മാവ്‌, സരസ്വതി, ഗണപതി എന്നീ ദേവതകള്‍ക്ക് പൂജ ചെയ്തശേഷം, വേദിയില്‍ നിലവിളക്കിനു മുന്നിലിരുന്നാണ് കലാകാരി ഒരുങ്ങുന്നത്. തലയില്‍ പട്ടുനാട കെട്ടിയിട്ട് മുഖത്ത് പഴുക്ക തേക്കുന്നു. പഴുക്കയുടെ നിറമുള്ള ചായമായതിനാലാണ് ആ പേരുണ്ടായത്. കണ്‍പോളയും പുരികവും കറുപ്പിച്ചിട്ട്‌, കണ്ണിനകം ചുണ്ടപ്പൂവ് കൊണ്ട് ചുമപ്പിക്കുന്നു. നെറ്റിയില്‍ കുറുനിരയിട്ട് അരിപ്പൊടി കൊണ്ട് കുറി വരയ്ക്കുക കൂടി ചെയ്യുന്നതോടെ ഒരുക്കം പൂര്‍ത്തിയാവും.

  മിഴാവാണ്‌ നങ്ങ്യാര്‍ക്കൂത്തിന്‍റെയും പ്രധാനവാദ്യം ഇടയ്ക്ക, ഇലത്താളം, താളക്കൂട്ടം എന്നിവയാണ് മറ്റു വാദ്യങ്ങള്‍.