Encyclopedia

ദേശാടന വിശേഷങ്ങള്‍

പല ജീവികളും ദേശാടനം നടത്തുന്നുണ്ട്, എന്നാല്‍ ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ദേശാടനം നടത്തുന്നതിന്‍റെ ബഹുമതി പക്ഷികള്‍ക്ക് സ്വന്തമാണ്. മിക്ക പക്ഷികളും കുഞ്ഞുങ്ങളോടൊപ്പം ദേശാടനം കഴിഞ്ഞു പുറപ്പെട്ട സ്ഥലത്തേക്ക് കൂട് കൂട്ടിയിരുന്ന അതേ മരത്തില്‍ തിരിച്ചെത്തും. പഴയ കെട്ടിടങ്ങളായിരുന്ന വാസസ്ഥാനമെങ്കില്‍ അവിടെ തന്നെ എത്തും. അതുപോലെ പുറപ്പെടുന്നിടത്തെ കാലാവസ്ഥയും അവയ്ക്ക് ഏറ്റവും പറ്റിയതായിരിക്കും. കാലാവസ്ഥ മാറാന്‍ തുടങ്ങുമ്പോള്‍ അവ ദേശാടനവും തുടങ്ങും. ഇങ്ങനെ അവ പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ തീയതികള്‍ പോലും കൃത്യമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

  നിലത്തു നിന്ന് ആയിരത്തിലേറെ മീറ്റര്‍ ഉയരത്തിലാണ് ദേശാടനപ്പറവകള്‍ സഞ്ചരിക്കുന്നത്. 64000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ചില കൂട്ടരേയും ഗവേഷകര്‍ റഡാറിന്‍റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ദിവസത്തില്‍ ആറോ ഏഴോ മണിക്കൂറാണ് അവ യാത്ര ചെയ്യുന്നതത്രെ, ആ സമയം കൊണ്ട് മുന്നൂറ് മുതല്‍ എഴുനൂറോളം കിലോമീറ്റര്‍ അവ സഞ്ചരിക്കുന്നു. ചില കൂട്ടര്‍ മുതല്‍ എഴുനൂറോളം കിലോമീറ്റര്‍ അവ സഞ്ചരിക്കുന്നു.ചില കൂട്ടര്‍ പറക്കുന്നതിനിടയില്‍ താഴേക്കുവന്ന് ഇരതേടുകയും മരക്കൊമ്പുകളില്‍ വിശ്രമിക്കുകയും ചെയ്യും.

  പ്രധാനമായി നാലു തരത്തിലുള്ള ദേശാടനം പ്രകൃതിയില്‍ നടക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കൂട്ടില്‍ നിന്ന് രാവിലെ ഇരതേടി. പുറത്തുപോകുന്ന പക്ഷികള്‍ വൈകുന്നേരം മടങ്ങിയെത്തുന്നത് ഏറ്റവും കുറഞ്ഞ കാലത്തെ അതായത് ഒരു പകലിലെ ദേശാടനമാണ്. ദൈനികദേശാടനം എന്ന് ഇതറിയപ്പെടുന്നു.

  ഏതാനും ദിവസത്തേക്കുള്ള ദേശാടനം. അതാണ്‌ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്.ഇത് ചാന്ദ്രിക ദേശാടനം എന്ന് അറിയപ്പെടുന്നു. ചന്ദ്രന്‍റെ ഗതിക്ക് അനുസരിച്ചുള്ള യാത്രയായതിനാലാണ് ആ പേര് ലഭിച്ചത്.

  കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ അനുസരിച്ച് കുറച്ച് കാലത്തേക്ക് ദേശാടനം നടത്തുന്ന ജീവികളുണ്ട്. സീസണല്‍ മൈഗ്രേഷന്‍ അഥവാ ഋതു നിഷ്ടാദേശാടനം എന്ന് ആ രീതിക്ക് പറയുന്നു. മൂന്നാമത്തെ തരത്തിലുള്ള ദേശാടനമാണ് ഇത്.

  നാലാമത്തെ വിഭാഗത്തില്‍പ്പെട്ട ദേശാടനമാണ് ചാക്രിക ദേശാടനം.ഇംഗ്ലീഷില്‍ സൈക്ലിക്ക് മൈഗ്രേഷന്‍ എന്നറിയപ്പെടുന്നു. ഒരു തലമുറയിലെ കൂട്ടര്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നു. പുതിയ സ്ഥലത്ത് ചെന്ന് മുട്ടയിട്ട് കുഞ്ഞുങ്ങളെവളര്‍ത്തുന്നു.മരണം വരെ അവിടെ കഴിയുന്നു. അവര്‍ ഒരിക്കലും പുറപ്പെട്ട സ്ഥലത്തു തിരിച്ചെത്തുകയില്ല. എന്നാല്‍ കുഞ്ഞുങ്ങള്‍ അതായത് അടുത്ത തലമുറ അച്ഛനമ്മമാര്‍ വന്ന പ്രദേശത്തേക്ക് പോകും. ഇങ്ങനെ തുടരുന്നു. ഇതാണ് ചാക്രികദേശാടനം എന്നറിയപ്പെടുന്നത്. ഒരിക്കലും കാണാത്ത അച്ഛനമ്മമാരുടെ ദേശത്തേക്ക് കുഞ്ഞുങ്ങള്‍ എങ്ങനെ എത്തിച്ചേരുന്നു എന്നതിനെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാനയിട്ടില്ല.  വിദൂരദേശങ്ങളില്‍ പോയി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തി തിരിച്ച് ജന്മനാട്ടിലേക്ക് വരുന്ന പക്ഷികളെ മുന്നില്‍ പറന്ന് നയിക്കുന്നതും കുഞ്ഞുങ്ങളാണ്. വഴി തെറ്റാതെ വളരെ കൃത്യമായി അവ ലക്ഷ്യസ്ഥാനത്തെത്തും