ദുബായ്
യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഏറ്റവും വലുതും ജനസാന്ദ്രതയേറിയതുമായ നഗരമാണ് ദുബായ്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കുകിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ബിസിനസ് രംഗത്തും ആഗോള വ്യോമഗതാഗത രംഗത്തും വളരെ പ്രധാനപ്പെട്ടതാണ്.
പെട്രോളിയം ഖനനത്തിലൂടെയാണ് ദുബായ് നഗരം വളര്‍ച്ച പ്രാപിച്ചത്. എന്നാല്‍ ഇന്ന് നഗരത്തിന്‍റെ ആകെ വരുനാനത്തിന്റെ അഞ്ചുശതമാനം മാത്രമാണ് എണ്ണയില്‍നിന്ന് ലഭിക്കുന്നത്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ടൂറിസം, വ്യോമഗതാഗതം എന്നിവയൊക്കെയാണ് ഈ നഗരത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍. സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ അന്തരമുള്ള നാടാണ് ദുബായ്. ഇവിടത്തെ ജനങ്ങളില്‍ 70 ശതമാനത്തിലധികം പുരുഷന്‍മാരാണ്.
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് പ്രസിദ്ധമായ നഗരമാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഈ നഗരത്തിലാണ്.അമേരിക്കന്‍ ആര്‍ക്കിടെക്റ്റായ അഡ്രിയന്‍ സ്മിത്ത് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്ങ് മാളും ഈ നഗരത്തില്‍ ആണുള്ളത്.