EncyclopediaKerala

തെയ്യം, തിറ

മധ്യകേരളത്തിലെ പടയണി പോലെ ഉത്തരകേരളത്തില്‍ കോലം കെട്ടിയാടുന്ന രണ്ട് നാടന്‍ അനുഷ്ഠാനകലകളാണ് തെയ്യവും തിറയും. കാവുകളിലെയും മറ്റും ഉത്സവങ്ങളോട് അനുബന്ധിച്ചാണ് ഇവയും അരങ്ങേറുക.

  പുരാതന കേരളത്തില്‍ നിലവിലിരുന്ന കളിയാട്ടം എന്നാ കലാരൂപത്തില്‍ നിന്നാണിവ ഉണ്ടായത്. ഈ പരിഷ്കരണത്തിന് മുന്‍കൈ എടുത്തത്. കോലത്തുനാട്ടിലെ രാജാവായ കോലത്തിരിയാണ്, അദ്ദേഹം കോലത്തുനാട്ടില്‍ ആവിഷ്കരിച്ച തെയ്യം അയല്‍രാജ്യമായ കോഴിക്കോട്ടും പരിസരങ്ങളിലും തിറയായി രൂപാന്തരപ്പെട്ടു. തെയ്യത്തിനു കോലത്തിരിയെങ്കില്‍ തിറയ്ക്ക് സാമൂതിരി രക്ഷാകര്‍ത്താവായി.

  തിറയും തെയ്യവും കോലങ്ങളാണെങ്കിലും ഇവ തമ്മില്‍ കാതലായ വ്യത്യാസങ്ങള്‍ ഉണ്ട്.തെയ്യം ദേവതകളുടെ കോലമാണ്.തിറ ദേവതകളെ കോലമാണ്. തിറ ദേവതകളെ പ്രീതിപ്പെടുത്താനുള്ള കോലവും, യഥാര്‍ഥത്തില്‍ രണ്ടും ദേവീദേവന്മാരുടെ പ്രീതിക്കു വേണ്ടിയാണ് കെട്ടിയാടുന്നത്. തിറയില്‍ ദേവതകളുടെ സ്ഥാനം, ഉറയുന്ന കോമരങ്ങള്‍ക്കാണ്.

  തിറ കെട്ടുന്നതിന് നല്ല മെയ്വഴക്കവും ശരീരബലവും ആവശ്യമാണ്. പടയണിയിലെ പോലെ ദേശവാസികളുടെ മൊത്തം പങ്കാളിത്തത്തോടെയാണ് വടക്കന്‍ കേരളത്തിലും കോലങ്ങള്‍ കെട്ടിയാടുന്നത്, ആട്ടത്തിന് ആവശ്യമായ സാധനസാമഗ്രികളില്‍ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ടവ ഓരോ സമുദായക്കാരും നല്‍കുന്നു.

   കോലത്തിരി തന്‍റെ സുഹൃത്ത് മണക്കാടന്‍ ഗുരുക്കളുടെ സഹായത്തോടെ മുപ്പത്തൊമ്പത് തെയ്യങ്ങളാണ് ആവിഷ്കരിച്ചത്. തിറയിലെ സ്ത്രീപുരുക്ഷ വേഷങ്ങള്‍ ശിവ-ശക്തി സങ്കല്‍പത്തിലുള്ളവയാണ്.  പാള, കുരുത്തോല, വാഴപ്പോള തുടങ്ങിയവ കൊണ്ടാണ് തിറയുടെയും തെയ്യങ്ങളുടെയും ചമയങ്ങള്‍ കൂടുതലും നിര്‍മിക്കുക. അട്ടത്തിനു ചെണ്ടയുടെ അകമ്പടിയുമുണ്ടാകും.ഇലത്താളം, കുറുങ്കുഴല്‍, കൊമ്പ്, തുടി എന്നിവയും ഉപയോഗിക്കാറുണ്ട്, വാള്‍, പരിച, കുന്തം തുടങ്ങിയ ആയുധങ്ങളും ചില തിറകള്‍ കയ്യില്‍ പിടിച്ചിരിക്കും, മികച്ച ദ്രിശ്യാനുഭവമാണ് ഓരോ തിറയാട്ടവും