Encyclopedia

തായ്പെയ്

തായ്‌വാന്റെ തലസ്ഥാനനഗരിയാണ്‌ തായ്പെയ്. താംസുയി നദിയുടെയും അതിന്റെ രണ്ടു പ്രധാന പോഷകനദികളുടെയും കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ മറ്റ് വന്‍ നഗരങ്ങളെ അപേക്ഷിച്ച് വായുമലിനീകരണത്തിന്റെ തോത് നന്നേ കുറഞ്ഞ നഗരമാണിത്‌. തായ്‌വാന്റെ രാഷ്ട്രീയ ,സാമ്പത്തിക , സാംസ്കാരിക കേന്ദ്രമാണ് തായ്പേയ്.

  പതിനെട്ടം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഈ നഗരം സ്ഥാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടോടെ കടല്‍മാര്‍ഗമുള്ള വാണിജ്യത്തിന്റെ പ്രധാന കേന്ദ്രമായി ഇവിടം മാറി. വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, യന്ത്രസാമഗ്രഹികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യവസായികോല്‍പന്നങ്ങള്‍.

  ലോകത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഒന്നാണ് തായ്പെയ്. തായ്പെയ് 101, ചിയാങ്ങ്‌ കൈഷെക് മെമ്മോറിയല്‍ ഹാള്‍, പ്രസിഡന്റിന്റെ ഓഫിസ്, നിശാമാര്‍ക്കറ്റുകള്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.