തളിക്കോട്ട യുദ്ധം
1565 ല്‍ ആണ് തളിക്കോട്ട യുദ്ധം നടന്നത്. കൃഷ്ണാനദിക്ക് തെക്ക് ഭാഗത്തായുള്ള തളിക്കോട്ടക്ക് സമീപം നടന്ന യുദ്ധമായതിനാല്‍ തളിക്കോട്ട യുദ്ധമെന്നും രക്ഷസി, തങ്ങാടി എന്നീ ഗ്രാമങ്ങളില്‍ നടന്നതിനാല്‍ രക്ഷസി-തങ്ങാടി സമരം എന്നും അറിയപ്പെടുന്നു. വിജയ നഗരസാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് ഈ യുദ്ധം കാരണമായി. വിജയനഗരത്തിന്റെ അയല്‍ പ്രദേശമായ ഭാമിനി സാമ്രാജ്യങ്ങള്‍ ഗോല്‍ക്കോണ്ട സുല്‍ത്താന്‍ ഇബ്രാഹിം കുത്തബിന്റെ കീഴില്‍ സംഘടിച്ച് വിജയ നഗരവുമായി നടത്തിയ യുദ്ധമാണിത്.