EncyclopediaTechnology

തപാല്‍ തുരങ്കം

തപാല്‍ സാധങ്ങള്‍ കൊണ്ടുപോകാനും തുരങ്കം, ലണ്ടനില്‍ അങ്ങനെയും ഒരു തുരങ്കമുണ്ടായിരുന്നു മെയില്‍ റെയില്‍ തുരങ്കം എന്ന് അതറിയപ്പെട്ടു. ഇടുങ്ങിയ ഈ തുരങ്കത്തിലൂടെ തപാലുരുപ്പടികള്‍ നിറച്ച ഡ്രൈവറില്ലാത്ത ട്രെയിന്‍ മാത്രമേ സഞ്ചരിക്കൂ.

  പടിഞ്ഞാറ് ഭാഗത്തെ പാഡിംഗ്ടണ്‍ഹെഡ് ഡിസ്ട്രിക്ട് സോര്‍ട്ടിംഗ് ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം കിഴക്ക് ഭാഗത്ത് വൈറ്റ് ചാപ്പിലെ ഈസ്റ്റേന്‍ ഹെഡ് ഡിസ്ട്രിക്ട് സോര്‍ട്ടിംഗ് ഓഫീസില്‍ ചെന്നെത്തുന്നു. പത്തരകിലോമീറ്ററാണ് ആകെ നീളം, ഇതിനിടെ എട്ടു സ്റ്റേഷനുകളും തപാല്‍ സാധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടത് മൂന്നു സ്റ്റേഷനുകളായി ചുരുങ്ങി.

  2003-ല്‍ ലണ്ടനില്‍ റോയല്‍ മെയില്‍ സംവിധാനം നിലവില്‍ വരുകയും തുരങ്കത്തിലൂടെയുള്ള തപാല്‍ നീക്കം ഒഴിവാക്കുകയും ചെയ്തു. പ്രവര്‍ത്തനച്ചെലവ് കൂടുതലായത് കാരണമാണ് തുരങ്കത്തപാല്‍ നിര്‍ത്തലാക്കിയത്. ഇപ്പോഴും ഈ തുരങ്കത്തിന് കേടുപാടുകളൊന്നുമില്ല ലണ്ടന്‍ തെരുവുകളില്‍ നിന്ന് എഴുപതടി താഴ്ചയില്‍ ആ തുരങ്കം ചലിക്കാത്ത ഇലക്ട്രിക് ട്രയിനുകളുമായി നില കൊള്ളുന്നു. ഒരു കാലത്ത് ദിവസവും 40 ലക്ഷം കത്തുകളാണ് അവ കൈകാര്യം ചെയ്യ്തിരുന്നത്. അരമണിക്കൂര്‍ കൊണ്ട് തുരങ്കത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്തുകയും ചെയ്യുമായിരുന്നു.