ഡോ. സാക്കി ഹുസൈന്‍
1897 ഫെബ്രുവരി 8 നു ഹൈദരാബാദില്‍ ജനിച്ചു. 1967 മേയ് 13 മുതല്‍ 1969 മേയ് 3 വരെ ആയിരുന്നു ഔദ്യോഗിക കാലാവധി. 1969 മേയ് 3നു അന്തരിച്ചു.
രാഷ്ട്രീയക്കാരന്‍ എന്നതിലുപരി രാജ്യം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ വിദഗ്ധരിലൊരാള്‍ കൂടിയായിരുന്നു ഭാരതത്തിന്‍റെ മൂന്നാമത്തെ രാഷ്ട്രപതിയായ ഡോ. സാക്കിര്‍ ഹുസൈന്‍. രണ്ടു തവണ രാജ്യസഭാംഗവും 1957 മുതല്‍ 1962 വരെ ബിഹാര്‍ ഗവര്‍ണറുമായിരുന്നു. 1962 മുതല്‍ 1967 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. 1967-ല്‍ രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ടു വര്‍ഷങ്ങള്‍ക്കകം അദ്ദേഹം അന്തരിച്ചു. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റും ഏറ്റവും കുറച്ചുകാലം പ്രസിഡന്റായിരുന്ന വ്യക്തിയും അദ്ദേഹം തന്നെ.
കോളേജ് വിദ്യാഭ്യാസകാലത്തു തന്നെ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ സാക്കിര്‍ ഹുസൈന്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് വിദ്യാഭ്യാസം ബഹിഷ്കരിക്കാനും ദേശീയവിദ്യാഭ്യാസകേന്ദ്രങ്ങള്‍ രൂപീകരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തിന്റെ പ്രേരണയാല്‍ രൂപം കൊണ്ട ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയുടെ അമരക്കാരിലൊരാളായിരുന്നു. അദ്ദേഹം 1926-ല്‍ തന്‍റെ 29-ആം വയസ്സില്‍ ജാമിയ മിലിയയുടെ വൈസ് ചാന്‍സലറായി. നീണ്ട 22 വര്ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 1948 മുതല്‍ 1956 വരെ അലിഗഡ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി. ഈ രണ്ടു സര്‍വകലാശാലകളെയും ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളാക്കിയതില്‍ ഡോ.സാക്കിര്‍ ഹുസൈന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.