Encyclopedia

ഞാവല്‍

പണ്ടൊക്കെ നമ്മുടെ പറമ്പുകളില്‍ സുലഭമായിരുന്ന ഫലവൃക്ഷമാണ് ഞാവല്‍, പുരാതനകാലം മുതല്‍ക്കേ നാം ഈ മരത്തെ മനസ്സിലാക്കിയിരുന്നു, ഈ വൃക്ഷത്തിന്റെ ഉപയോഗവും അത് വച്ചു പിടിപ്പിക്കുന്ന വിധവും ബ്രിഹ്ത്സംഹിതയില്‍ വിവരിക്കുന്നുണ്ട്.

  പ്രമേഹത്തിനുള്ള ഒന്നാന്തരം ഔഷധമാണ് ഞാവല്‍, ഞാവലിന്റെ തൊലി, ഇല, പഴം, വിത്ത് എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ആയുര്‍വേദം ഇതിനെ വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കഫ, പിത്തരോഗങ്ങളെ ശമിപ്പിക്കാന്‍ ഇതിനു കഴിവുണ്ട്. മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും മുറിവുണക്കാനും ഞാവലിനു കഴിവുണ്ട്.

   ഞാവലിന്റെ സംസ്കൃത പേര് ജാംബവം എന്നാണ്. ജാമ്പുദിനി ദേവി ജാമ്പു നദിക്കരയിലെ ഈ വൃക്ഷച്ചുവട്ടില്‍ വളരെക്കാലം വാണിരുന്നതിനാലാണ് ഈ പേരു ലഭിച്ചത്രെ, നീല കലര്‍ന്ന നിറമായതിനാല്‍ ഞാവല്‍പ്പഴം മഹാനീല എന്നും നീലഫല എന്നും അറിയപ്പെടുന്നു.