Encyclopedia

ജൊഹാനസ്ബര്‍ഗ്

ദക്ഷിണാഫ്രിക്കയിലെ സമ്പന്നനഗരമാണ് ജൊഹാനസ്ബര്‍ഗ്. ദക്ഷിണാഫ്രിക്കയുടെ നീതിന്യായവ്യവസ്ഥയുടെ ആസ്ഥാനമാണെങ്കിലും മൂന്നു തലസ്ഥാനനഗരങ്ങളുടെ കൂട്ടത്തില്‍ ഇതില്ല. ധാതുസമ്പന്നമായ വിറ്റ്‌വാട്ടര്‍ സ്രാന്‍ഡ് പര്‍വ്വതനിരകളോടു ചേര്‍ന്നാണ് ജൊഹാനസ്ബര്‍ഗ് സ്ഥിതിചെയ്യുന്നത്. സ്വര്‍ണത്തിന്‍റെയും വജ്രത്തിന്റെയും സമ്പന്ന കലവറയാണ് ഇവിടം. സ്വര്‍ണനിക്ഷേപം കണ്ടെത്തിയതിനു പിന്നാലെ 1886-ലാണ് ഈ നഗരം സ്ഥാപിതമായത്.

   അപാര്‍ത്തീഡ് മ്യൂസിയം, കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹില്‍, ഹെക്ടര്‍ പീറ്റേഴ്സണ്‍ മ്യൂസിയം, ജെയിംസ് ഹാള്‍ ട്രാന്‍സ്പോര്‍ട്ട് മ്യൂസിയം, മണ്ടേല ഹൗസ്, ജൊഹാനസ്ബര്‍ഗ് സര്‍വകലാശാല തുടങ്ങിയവ ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് ജൊഹാനസ്ബര്‍ഗ് മൃഗശാല, ഈ നഗരമാണ് 2010-ലെ ഫിഫ ലോകകപ്പ്‌ ഫൈനലിന്റെ വേദിയായത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ആഫ്രിക്കന്‍ നഗരമാണ് ജൊഹാനസ്ബര്‍ഗ്.