ജൂവല്‍ ഓര്‍ക്കിഡുകള്‍
പൂക്കളെക്കാള്‍ ഭംഗിയേറിയ ഇലകളുള്ള ഓര്‍ക്കിഡുകളാണ് ജൂവല്‍ ഓര്‍ക്കിഡുകള്‍. പച്ചയും തവിട്ടും കലര്‍ന്ന ഇലകളില്‍ സ്വര്‍ണവര്‍ണത്തിലുള്ള വരകളാണ് ഇവയുടെ ഭംഗി കൂട്ടുന്നത്. ജൂവല്‍ ഓര്‍ക്കിഡുകളില്‍ ഭൂരിഭാഗവും മണ്ണില്‍ വളരുന്നു. Anoectochilus, ludidia, goodyera തുടങ്ങിയ ജനുസ്സുകള്‍ ജൂവല്‍ ഓര്‍ക്കിഡുകള്‍ക്ക് ഉദാഹരണങ്ങളാണ്. അലങ്കാര സസ്യവിപണിയില്‍ പ്രധാനപ്പെട്ട ഒരിനമാണിവ. കേരളത്തിലും പലതരം ജൂവല്‍ ഓര്‍ക്കിഡുകള്‍ കാണപ്പെടുന്നു.