Encyclopedia

ജനസംഖ്യ ദിനം

ലോക ജനസംഖ്യ 7000കോടി തികഞ്ഞ വര്‍ഷമാണ് 2011. 1989 ലാണ് ലോക ജനസംഖ്യാ ദിനാചരണം യു.എന്‍ ആരംഭിക്കുന്നത്. കുടുംബാസൂത്രണം അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ജനന നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകമെങ്ങും ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ആ ശ്രമങ്ങള്‍ ഇന്ത്യയില്‍ അടക്കം വലിയ തോതില്‍ പ്രയോജനം ചെയ്തു. രണ്ടോ മൂന്നോ കുട്ടികള്‍ എന്നതിലേക്ക് ഭൂരിപക്ഷം കുടുംബങ്ങളും മാറി. ജനസംഖ്യ നിയന്ത്രണത്തിന്റെ പ്രസക്തി സംബന്ധിച്ച ബോധവത്കരണമാണ് ജൂലൈ 11-നു ലോകമെങ്ങും നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും സംഘടനകളും ദിനാചരണത്തില്‍ സജീവമായി ഇടപെടുന്നു.