CookingEncyclopediaFood

ചോക്ക്ലേറ്റ് ആല്‍മണ്ട് ഗാത്തോ

ചോക്ക്ലേറ്റ് സ്പോഞ്ച് കേക്ക്- രണ്ട്

വെണ്ണ- 200 ഗ്രാം

ഐസിംഗ് ഷുഗര്‍- 200ഗ്രാം

ചെറുനാരങ്ങാ നീര്- ഒരു നാരങ്ങയുടേത്

പഞ്ചസാരപ്പാനി- 100 മില്ലി

ബദാം അരിഞ്ഞത്- 50 ഗ്രാം

ഉരുക്കിയ ചോക്ക്ലേറ്റ്- 200 ഗ്രാം

 തയ്യാറാക്കുന്ന വിധം

ടാമറിന്‍ഡ് ചീസ് കേക്ക് പോലെ കേക്ക് ആദ്യം ബേക്ക് ചെയ്തെടുക്കുക. ഒരു സ്പോഞ്ച്  കേക്ക് ലെയറുകളായി മുറിക്കുക. ഇവയുടെ ഓരോന്നിന്റെ മുകളിലും പഞ്ചസാര പാനി പുരട്ടുക. ഐസിങ്ങ് ഷുഗറും ചെറുനാരങ്ങനീരും ഒരുമിച്ച് അടിച്ചു വയ്ക്കുക. ക്രീം കൂട്ട് പുരട്ടി കേക്കിനു മുകളില്‍ ബദാം അരിഞ്ഞു തൂവുക. കേക്കിന്റെ വശങ്ങളില്‍ ബട്ടര്‍ ക്രീം പുരട്ടി ഉരുക്കിയ ചോക്ക്ലേറ്റ് മുകളില്‍ ഒഴിക്കുക.