ചേന അച്ചാര്‍
ചേന – അര കിലോ
പച്ചമുളക്- 2 എണ്ണം
ഇഞ്ചി – ചെറിയകഷണം
വെളുത്തുള്ളി- രണ്ട് അല്ലി
പഞ്ചസാര- ആറു ടേബിള്‍സ്പൂണ്‍
മുളക്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
കടുക്- ഒരു ടേബിള്‍സ്പൂണ്‍
വിനാഗിരി- 200 മില്ലി
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധംമഞ്ഞള്‍പ്പൊടിയിട്ടവെള്ളത്തില്‍ ചേന മൂന്നു പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുക്കുക. കഷണങ്ങള്‍ വേവിക്കാതെ തന്നെ ഉപയോഗിക്കുക. ഒരു പാത്രത്തില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നീ ചേരുവകള്‍ നീളത്തില്‍ അരിഞ്ഞതും മുളക്പൊടിയും വിനാഗിരിയും യോജിപ്പിച്ച് ഇളക്കി ഇതിന്റെ കൂടെ പഞ്ചസാരയും ഉപ്പും കടുക്പരിപ്പും ചേനക്കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. അയഞ്ഞ പാകത്തില്‍ എടുത്ത് ഒരു ദിവസം കഴിഞ്ഞു ഉപയോഗിക്കുക