CookingEncyclopediaFood

ചെമ്മീന്‍ മസാല

1,ചെമ്മീന്‍ വലുത് – അരകിലോ

2,മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

3,വെളുത്തുള്ളി – 5 അല്ലി

4,ഇഞ്ചി- ചെറിയകഷണം

5,വറ്റല്‍ മുളക് – 5

6,ജീരകം- ഒരു നുള്ള്

7,പഞ്ചസാര – അര ടീസ്പൂണ്‍

8,കടുക് – ഒരു നുള്ള്

9,ഉണക്കച്ചെമ്മീന്‍ – അര ടേബിള്‍സ്പൂണ്‍

10,സവാള

11,കൊത്തിയരിഞ്ഞത് -2

12,തക്കാളി അരച്ചത് – 3 ടേബിള്‍സ്പൂണ്‍

13,ഉപ്പ് -പാകത്തിന്

പാകംചെയ്യുന്ന വിധം

 ചെമ്മീന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വയ്ക്കുക. മൂന്നു മുതല്‍ 9 വരെയുള്ള ചേരുവകള്‍ വിനാഗിരിയും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി ചെമ്മീന്‍ സ്വര്‍ണ്ണ നിറമാകുന്നതുവരെ രണ്ടു വശവും വറുത്തെടുക്കുക. പിന്നീട് അഞ്ച്മിനിട്ട് അരച്ചമസാല ചേര്‍ത്ത് വച്ചശേഷം വേവിക്കുക. അതിനുശേഷം വറുത്ത ചെമ്മീന്‍ ചേര്‍ത്ത് ഇത്രയും സമയം വേവിക്കുക. ഇടയ്ക്കിടെ ചീനച്ചട്ടി ചുറ്റിക്കണം. ചെമ്മീന്‍ മസാലക്ക് മാറ്റ് കൂട്ടാന്‍ മല്ലിയില വച്ച് അലങ്കരിക്കാം.