ചുവന്നുള്ളി അച്ചാര്‍
ഉള്ളി- അര കിലോ
മുളക്പൊടി- ഒരു കിലോ
കടുക് പൊടി- അര കിലോ
നല്ലെണ്ണ- 200 ഗ്രാം
ഉപ്പ്- ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഉള്ളി നാലായി കീറി വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ മുളകുപൊടിയും കടുകും പൊടിച്ച് ഉപ്പും ഉള്ളിയും ചേര്‍ത്ത് ഇളക്കുക. നല്ലതുപോലെ ഇളക്കിയ ശേഷം വൃത്തിയുള്ള ഒരു ഭരണിയിലിട്ടു മീതെ എണ്ണ ഒഴിച്ച് ദിവസവും വെയിലത്ത് വയ്ക്കുക. അതിനുശേഷം ഒരു ദിവസം തണലത്ത് വച്ച് അച്ചാറ് തയ്യാറായാല്‍ പിന്നീട് ഉപയോഗിക്കാം.