ചിപ്പിയിറച്ചി അച്ചാര്‍
ചിപ്പിയിറച്ചി – ആവശ്യത്തിനു
വറ്റല്‍മുളക് – 200 ഗ്രാം
മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
പച്ചമുളക്- 12 എണ്ണം
ഇഞ്ചി – 2 കഷണം
വെളുത്തുള്ളി- 4 അല്ലി
കടുക്- 2 ചെറിയ സ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- 300 ഗ്രാം
വിനാഗിരി- അര കുപ്പി
പാകം ചെയ്യുന്ന വിധം
ചിപ്പി കഴുകി വേവിച്ചശേഷം മാംസം മാത്രം പുറത്തെടുത്ത് തോടുകളയുക. മാംസത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വറുത്തെടുക്കുക. വറ്റല്‍മുളക്, വിനാഗിരി, തൊട്ട് അരച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ച് അരച്ച് മുകളില്‍ ചേര്‍ത്ത ശേഷം വിനാഗിരിയും മറ്റ് ചേരുവകളും അതില്‍ ചേര്‍ക്കുക. എണ്ണ ചൂടാക്കി കടുക് താളിച്ച് മത്സ്യത്തില്‍ ഒഴിക്കണം. ഇതിനെ 5 മിനിട്ട് വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വച്ച് തണുത്തശേഷം കുപ്പിയിലാക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാകമാകും.