Encyclopedia

ഗ്രാമ്പൂ

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് ഗ്രാമ്പു, കുരുമുളക് കഴിഞ്ഞാല്‍ അന്തര്‍ദേശീയ സുഗന്ധദ്രവ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളത് ഗ്രാമ്പൂവിനാണ്. സുഗന്ധമസാലയായി ലോകമെങ്ങും ഗ്രാമ്പു ഉപയോഗിക്കുന്നു.

  ഏതാണ്ട് 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതമരമാണ് ഗ്രാമ്പൂ. പൂമൊട്ട്, ഇല, വേര്, ഫലം, തൊലി എന്നിവയ്ക്ക് ഔഷധഗുണമുണ്ട്.ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതിനു സാധിക്കും. വായ്‌നാറ്റം, പല്ലുവേദന എന്നിവയ്ക്ക് ഇതിന്റെ തൈലം മികച്ചതാണ്. ഛര്‍ദ്ദി, ചുമ, ശ്വാസതടസ്സം എന്നിവയ്ക്ക് ഗ്രാമ്പു നല്ലതാണ്.