Encyclopedia

ക്ഷേത്രഗണിതം വികസിപ്പിച്ചത് ആര്?

ഈജിപ്തിലെ നൈല്‍ നദിയില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകും. കൃഷിസ്ഥലങ്ങളാകെ വെള്ളത്തില്‍ മുങ്ങി അവയുടെ അതിരുകളെല്ലാം ഒഴുകിപ്പോകും, വെള്ളപ്പൊക്കം കഴിഞ്ഞ് കൃഷിക്കാര്‍ക്ക് അവരവരുടെ ഭൂമി അളന്നു തിരിച്ചു കൊടുക്കണം. ഇതിനുള്ള പരിഹാരം കണ്ടുപിടിച്ച ഈജിപ്തുകാര്‍ ക്ഷേത്രഗണിതത്തിലെ ചില ആദിമ ഫോര്‍മുലകള്‍ കണ്ടുപിടിച്ചു. ധാന്യശേഖരങ്ങളുടെയും പാത്രങ്ങളുടെയും മറ്റും വ്യാപ്തം കണ്ടുപിടിക്കാനുള്ള ചില സൂത്രവാക്യങ്ങളും അവര്‍ കണ്ടു പിടിച്ചുപയോഗിച്ചിരുന്നു. ക്ഷേത്രഗണിതത്തിലെ അവരുടെ അന്നത്തെ അറിവ് പിരമിഡുകള്‍ വിളിച്ചു പറയുന്നു.