ക്ഷയരോഗ ദിനം
വര്‍ഷംതോറും ലോകമെങ്ങും 17 ലക്ഷം പേര്‍ ക്ഷയരോഗം ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്ക്. മരുന്നുകള്‍ ഫലിക്കാത്ത മാരക ക്ഷയ രോഗവും കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ സാധാരണ ക്ഷയരോഗം കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാനാകും.1882 മാര്‍ച്ച് 24-നാണ് ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാസിലസ് രോഗാണുവിനെ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്, ജര്‍മനിയിലെ ഡോ.ഹെന്‍റിച്ച് ഹെര്‍മന്‍ റോബര്‍ട്ട് കോച്ച് ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.ഈ ദിവസം ക്ഷയരോഗ വിരുദ്ധ ദിനമായി ആചരിക്കണമെന്ന നിര്‍ദേശം 1996-ല്‍ ലോകാരോഗ്യസംഘടന അംഗീകരിച്ചു. അന്നു മുതല്‍ എല്ലാ മാര്‍ച്ച് 24-നും ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ ലോകമെങ്ങും നടക്കുന്നു. രോഗബാധിതര്‍ക്ക് ചികിത്സ ഉറപ്പാക്കുക, രോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ അവസാനിപ്പിക്കുക,രോഗികളോടുള്ള വിവേചനം അവസാനിപ്പിക്കുക,രോഗ പ്രതിരോധ രീതികള്‍ വ്യാപകമാക്കുക എന്നിവയെല്ലാം പ്രചാരണത്തിന്റെ ലക്ഷ്യങ്ങളാണ്.