ക്വലാലംപൂര്‍
മലേഷ്യയുടെ തലസ്ഥാനമാണ് ക്വലാലംപൂര്‍. മലേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. ക്ലാങ്ങ്,ഗോംബക് എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം മലേഷ്യന്‍ പാര്‍ലമെന്റ്, മലേഷ്യന്‍ രാജാവിന്‍റെ വസതിയായ ഇസ്താനാ നെഗാരാ എന്നിവയുടെയൊക്കെ ആസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരട്ടഗോപുരങ്ങളായ പെട്രൊനാസ് ടവറുകളും വാര്‍ത്താവിനിമയത്തിനായി സ്ഥാപിച്ചിരിക്കുന്ന ക്വലാലംപൂര്‍ ടവറുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചൈനാ ടൗണ്‍, മെര്‍ദേകാ ചത്വരo, നാഷണല്‍ പാലസ്, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം എന്നിവയൊക്കെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.