ക്രിസ്റ്റ്യന്‍ ബര്‍ണാഡ്
1967 ഡിസംബര്‍ 3, ഒരു ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഗ്രൂട്ടെ ഷൂര്‍ ആശുപത്രി, നാല്‍പ്പത്തിയഞ്ചുവയസുകാരനായ ഒരു സര്‍ജന്റെ നേതൃത്വത്തില്‍ ഒരു നിര്‍ണായക ശസ്ത്രക്രിയ നടക്കുകയാണവിടെ.ക്രിസ്റ്റ്യന്‍ ബര്‍ണാഡ് ആയിരുന്നു ആ സര്‍ജന്‍, ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് ആ ആശുപത്രി സാക്ഷ്യം വഹിച്ചത്. ഹൃദയഘാതത്തെതുടര്‍ന്ന് അവശനായാണ് ലൂയിസ് വാഷ്കാന്‍സ്കി എന്ന അമ്പത്തിയഞ്ചുകാരന്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡിനടുത്തെത്തുന്നത്.ഈ മനുഷ്യന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ വഴിയോന്നെയുള്ളൂ, ഹൃദയം മാറ്റി വയ്ക്കുക. വലിയ എതിര്‍പ്പുകളുണ്ടായിട്ടും രണ്ടും കല്‍പ്പിച്ച് പതിനെട്ടു പേരടങ്ങിയ ഒരു സംഘത്തെ സജ്ജമാക്കി അദ്ദേഹം ഒരു സാഹസത്തിനൊരുങ്ങി. ഒരു റോഡപകടത്തെത്തുടര്‍ന്നു മസ്തിഷ്ക മരണം സംഭവിച്ച ഒരു ഇരുപത്തിനാല് വയസ്സുകാരി ആ ആശുപത്രിയില്‍ എത്തിക്കപ്പെട്ടിരുന്നു. ആ യുവതിയുടെ ഹൃദയവും നിലച്ചതോടെ യുവതിയുടെ പിതാവില്‍ നിന്നും സമ്മതം വാങ്ങി അവരുടെ ഹൃദയം നീക്കം ചെയ്യാന്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് തീരുമാനിച്ചു. യുവതിയുടെ ഹൃദയം നിലച്ച് അഞ്ചുമിനിടറ്റിനുശേഷം ശസ്ത്രക്രിയ ആരംഭിച്ചു. വാഷ്കാന്‍സ്കിയുടെ ഹൃദയം ആ സ്ഥാനത്തു തുന്നിച്ചേര്‍ത്തു. അല്പസമയത്തിനുള്ളില്‍ ആ അത്ഭുതം സംഭവിച്ചു. അതാ ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങി.
ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചതോടെ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്നു.