കോഴി ചുട്ടത്
കോഴി ഇറച്ചി- കാല്‍ കിലോ
സവാള- കാല്‍ കിലോ
തക്കാളി- ഒന്ന്
നെയ്യ്- അര ടേബിള്‍സ്പൂണ്‍
എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
മല്ലിയില- അല്പം
അണ്ടിപ്പരിപ്പ്-മൂന്നു
കിസ്മിസ്-കുറച്ച്
പച്ചമുളക്-മൂന്നു
പഞ്ചസാര-അര ടീസ്പൂണ്‍
ഇഞ്ചി-അര ടീസ്പൂണ്‍
വെളുത്തുള്ളി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-രണ്ട് ടേബിള്‍സ്പൂണ്‍
മുളകുപൊടി-അര ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യും എണ്ണയും ചേര്‍ക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും സവാള അരിഞ്ഞതും ഈ എണ്ണയില്‍ ഇട്ടു ഇളം ചുവപ്പ് നിറമാകുമ്പോള്‍ വറുത്തു കോരുക. ആ എണ്ണയില്‍ ഇട്ട് ഇളം ചുവപ്പ് നിറമാകുമ്പോള്‍ വറുത്തുകോരുക. ആ എണ്ണയില്‍ ബാക്കി പച്ചമുളകും, വെളുത്തുള്ളിയും, ഇഞ്ചി, സവാള എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക. ഇളം ബ്രൌണ്‍ നിറമായാല്‍ തക്കാളിയും മല്ലിയും മുളകുപൊടിയും ഇതിലേയ്ക്ക് ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഇറച്ചിക്കഷ്ണങ്ങളും രണ്ടു കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക. വരുത്തരച്ച സവാളയും അണ്ടിപ്പരിപ്പും കിസ്മിസും മല്ലിയിലയും പഞ്ചസാരയും വെന്തു കഴിഞ്ഞാല്‍ ചേര്‍ത്ത് വറ്റിച്ചെടുക്കണം.