CookingEncyclopediaFood

കോഴിപ്പിടി

മൈദ- മൂന്നു കപ്പ്‌

നെയ്യ്- രണ്ട് ടീസ്പൂണ്‍

ഉപ്പും വെള്ളവും- ആവശ്യത്തിനു

തേങ്ങാപ്പാല്‍- ഒരു തേങ്ങയുടേത്

കോഴി- അര കിലോ

മല്ലിപ്പൊടി- രണ്ടര ടേബിള്‍സ്പൂണ്‍

മുളകുപൊടി- ഒന്നര ടീസ്പൂണ്‍

പച്ചമുളക്- 7-8

വെളുത്തുള്ളി-8

ഇഞ്ചി- ചെറിയ കഷണം

മല്ലിയില- ആവശ്യത്തിനു

പെരുംജീരകം- ഒന്നര ടീസ്പൂണ്‍

സവാള -അര കിലോ

തക്കാളി -മൂന്ന്

പാകം ചെയ്യുന്ന വിധം

പുട്ടിന്റെ മാവ് നനയ്ക്കുന്നത്പോലെ മൈദയില്‍ നെയ്യ് ചേര്‍ത്ത് തിരുമുക. ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക.ഈ മൈദ കൊണ്ട് അരയിഞ്ചു നീളത്തിലുള്ള ചെറിയ തിരകള്‍ പോലെ  പിരിച്ചെടുത്ത് ആവിയില്‍ വേവിക്കുക. ഇറച്ചി കഷണങ്ങളാക്കി മല്ലിപ്പൊടിയും, മുളകുപൊടിയും, പെരും ജീരകപ്പൊടിയും ചേര്‍ത്തു വേവിക്കുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ചു കുറച്ച് എണ്ണ ഒഴിച്ച് അതില്‍ സവാള,പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി,എന്നിവ അരിഞ്ഞത് വഴറ്റുക. ഇതിലേയ്ക്ക് വേവിച്ച കോഴിയുംപിടിയും ചേര്‍ക്കുക.ഇതിലേയ്ക്ക് മല്ലിയിലയും തേങ്ങാപ്പാലും ഗരം മസാലപ്പൊടിയും ചേര്‍ത്തു തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം.