കേരള ചരിത്ര മ്യൂസിയം
ഇടപ്പള്ളിയിലാണ് കേരള ചരിത്ര മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍ ഓര്‍മിപ്പിക്കുന്ന ഓഡിയോ വിഷ്വലുകള്‍,കേരളചരിത്രത്തില്‍ പ്രധാന വ്യക്തികളുടെ പ്രതിമകള്‍ ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള പെയിന്റിങ്ങുകള്‍,ലോകത്തിന്‍റെ പലഭാഗത്തുനിന്ന് ശേഖരിച്ച പാവകള്‍ എന്നിവയെല്ലാം ഇവിടത്തെ പ്രദര്‍ശനവസ്തുക്കളാണ്, പ്രശസ്ത ചിത്രകാരന്മാരായ ചഞ്ചല്‍ മുഖര്‍ജി, സുനില്‍ ദാസ്,സതീഷ് ചന്ദ്ര എന്നിവരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ആര്‍, മാധവന്‍ നായര്‍ ഫൗണ്ടേഷനാണ് ഈ മ്യൂസിയത്തിന്‍റെ നടത്തിപ്പുക്കാര്‍.