കെഎഫ്ഡി വൈറസ്
1957-ല്‍ കര്‍ണാടകയിലെ കാസനൂര്‍ കാടുകളിലെ കുരങ്ങുകളില്‍ കണ്ടെത്തിയ പ്രത്യേകതരം വൈറസാണ് കാസനൂര്‍ ഫോറസ്റ്റ് ഡിസീസ് വൈറസ്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ ഈ പ്രദേശത്ത് ധാരാളം കുരങ്ങുകള്‍ ആണ് അന്ന് ഈ വൈറസ് ബാധയേറ്റ് ചത്തുവീണത്.
കുരങ്ങുകളില്‍ ബാധിച്ച ഈ വൈറസ് പിന്നീട് പലപ്പോഴായി മനുഷ്യരിലേക്കും പടര്‍ന്നു. കുരങ്ങുപനി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളിലും ഈ രോഗം അറിയപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. കെ.എഫ്.ഡി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ശക്തമായ പനിയും പേശിവേദനയുമൊക്കെയാണ് ഉണ്ടാവുക. ചിലരില്‍ രക്തസമ്മര്‍ദം അപകടകരമായി താഴുകയും ചെയ്യും.