EncyclopediaWild Life

കൂവും കുരങ്ങുകള്‍

തെക്കേ അമേരിക്കന്‍ കാടുകളിലെ ഏറ്റവും വലിപ്പമേറിയ കുരങ്ങാണ് ഹൗളര്‍മങ്കി അഥവാ കൂവല്‍ക്കുരങ്ങു. രണ്ടടി നീളമുള്ള ദേഹവും അത്രതന്നെ വലിപ്പമുള്ള വാലും ഇവയ്ക്കുണ്ട്. കൂട്ടമായി കഴിയുന്ന ഇവരുടെ ഇഷ്ടസങ്കേതം വൃക്ഷത്തലപ്പുകളാണ്. ഇഷ്ടഭക്ഷണം ഇലകളും.
പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവര്‍ കൂവി ശബ്ദമുണ്ടാക്കുന്നതില്‍ കേമന്മാര്‍ ആണ്. ഇവരില്‍ ഒരു കൂട്ടത്തില്‍ തന്നെ ധാരാളം ആണ്‍ കുരങ്ങുകള്‍ ഉണ്ടാകും. അതിരാവിലെ ഇവര്‍ ഒത്തുചേര്‍ന്ന് അത്യുച്ചത്തില്‍ കൂവും. ഇതാ ഞങ്ങള്‍ ഇര തേടാനിറങ്ങുന്നു. സാമ്രാജ്യത്തില്‍ നിന്നും മറ്റുള്ളവര്‍ മാറിപ്പോവുക എന്നാ പ്രഖ്യാപനമാണ് ഇത്. വൈകുന്നേരങ്ങളിലും രാത്രിയിലും ഈ സംഘഗാനം ആലപിക്കാറുണ്ട്. ഇവരുടെ കൂവല്‍ ശബ്ദം രണ്ടു മൈലകലെ വരെ എത്തും.അഞ്ചിനം കൂവല്‍ക്കുരങ്ങുകളുമുണ്ട്.