കുറുക്കിയ തേങ്ങാപ്പാല്‍
നാളീകേരളത്തില്‍ നിന്ന് കാമ്പ് വേര്‍പ്പെടുത്തി ചെറുതായി ചുരണ്ടിയെടുത്ത് കാമ്പിന്റെ തൂക്കത്തിന്‍റെ ഒന്നര മുതല്‍ രണ്ടു മടങ്ങ് വരെ വെള്ളമൊഴിച്ച് സ്ക്രൂ പ്രസ്സിലൂടെ കടത്തിവിട്ടു തേങ്ങാപ്പാല്‍ പിഴിഞ്ഞടുക്കുന്നു. ഇതില്‍ നിന്നും ക്രീം വേര്‍പ്പെടുത്തിയ ശേഷം ക്രീമിന്റെ തൂക്കത്തിന്റെ ഒന്നര മുതല്‍ രണ്ടു മടങ്ങ് വരെ വെള്ളം ചേര്‍ത്ത് 15-30 മിനിട്ട് നേരം പാസ് ചുരികരണം നടത്തുന്നു. അതിനു ശേഷം ക്രീം അടങ്ങിയിട്ടുള്ള ക്ഷീരോത്പന്നങ്ങളുടെ ഘടന ശരിയാക്കുന്നതിനു ഉപയോഗിക്കുന്നു. ഏതെങ്കിലും പദാര്‍ത്ഥവുമായി യോജിപ്പിച്ച ശേഷം തിളപ്പിച്ച് ചൂടോടെ ടിന്നുകളിലോ കുപ്പികളിലോ നിറയ്ക്കാം. ഇങ്ങനെ തയ്യാറാക്കുന്ന തേങ്ങാപ്പാലിന് തെങ്ങ് കൃഷിയില്ലാത്ത സ്ഥലങ്ങളിലും മാറ്റ് രാജ്യങ്ങളിലും വിപണന സാധ്യതയുണ്ട്.