കുടമ്പുളി
ഒരു നിത്യഹരിതവൃക്ഷമാണ് കുടമ്പുളി. നല്ലൊരു ആയുര്‍വേദ ഔഷധമാണ് കുടമ്പുളി, ഇതിന്‍റെ ഫലം, വേരിന്മേലുള്ള തൊലി എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. കുടമ്പുളിയുടെ ഫലത്തില്‍ ഫോസ്ഫോറിക് ആസിഡ്, ടാര്‍ട്ടാറിക്ക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. കുടമ്പുളി ആയുര്‍വേദത്തില്‍ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. വാതം, കഫം, എന്നിവയെ ശമിപ്പിക്കാനും രക്തവാര്‍ച്ച, ദാഹം എന്നിവ ലഘൂകരിക്കാനും കുടമ്പുളി ഉത്തമമാണ്. ഇവയുടെ വേരിന്മേലുള്ള തൊലിയും തൈലവുമാണ് ഔഷധഗുണം കൂടുതലായി പ്രകടിപ്പിക്കുന്നത്.