CookingEncyclopediaFood

കിസ്മിസ് അച്ചാര്‍

കിസ്മിസ്- 250 ഗ്രാം

ഇഞ്ചി- 50 ഗ്രാം

വെളുത്തുള്ളി- 70 ഗ്രാം

പച്ചമുളക്- 100 ഗ്രാം

മുളക്പൊടി- രണ്ടര ടീസ്പൂണ്‍

പഞ്ചസാര- മൂന്ന് ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്

ഉപ്പ് – പാകത്തിന്

വിനാഗിരി- 200 മില്ലി

തയ്യാറാക്കുന്ന വിധം

 ഒന്നാമത്തെ ചേരുവ ആദ്യം കഴുകി വാരി വയ്ക്കുക. രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞു വയ്ക്കുക. നാല് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക.

  മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ വിനാഗിരിയില്‍ അരച്ച് എടുക്കുക. ഒരു പാത്രത്തില്‍ ബാക്കി വിനാഗിരിയില്‍ രണ്ടു മുതല്‍ നാല് വരെയുള്ള ചേരുവകളും അരച്ചപൊടികളും ചേര്‍ത്ത് കിസ്മിസ് ഇട്ട് ഇളക്കി വയ്ക്കുക.