CookingEncyclopedia

കിണ്ണനപ്പം

അരി – 2 നാഴി

പഞ്ചസാര – ആവശ്യത്തിന്

എണ്ണ – 2 സ്പൂണ്‍

തേങ്ങാപ്പാല്‍- 2 കപ്പ്‌

കള്ള് – ഒരു കപ്പ്‌

ഉണ്ടാക്കുന്നവിധം

 അരി കഴുകി അരിച്ച് വെള്ളം ഊറ്റാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നശേഷം ഇടിച്ചു മാവാക്കുക. മാവില്‍ കള്ളും പഞ്ചസാരയും 2 കപ്പ്‌ തേങ്ങാപ്പാലും ചേര്‍ത്ത് കുഴയ്ക്കുക. മൂന്ന് മണിക്കൂര്‍ ചേര്‍ത്ത് കുഴച്ച് കിണ്ണത്തിലൊഴിക്കുക. മാവ് കിണ്ണത്തില്‍ ഒഴിക്കുന്നതിന് മുമ്പ് അല്പം എണ്ണ കിണ്ണത്തില്‍ പുരട്ടിയിരിക്കണം. അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം മാവ് നിറച്ച കിണ്ണം തട്ടില്‍ വച്ച് അപ്പച്ചെമ്പ് അടച്ച് കിണ്ണനപ്പം ആവിയില്‍ വേവിച്ചെടുക്കുക.