Encyclopedia

കാലാവസ്ഥ ദിനം

ലോക കാലാവസ്ഥ സംഘടനയുടെ ആഹ്വാനപ്രകാരം വര്‍ഷം തോറും മാര്‍ച്ച് 23-നു കാലവസ്ഥ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം കാലാവസ്ഥ നിങ്ങള്‍ക്ക് എന്നതായിരുന്നു.

  1950 മാര്‍ച്ച് 23-നാണ് ലോക കാലാവസ്ഥാ സംഘടന നിലവില്‍ വന്നത്.189 അംഗരാജ്യങ്ങളുള്ള ഈ സംഘടന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക എജന്‍സിയായി പ്രവര്‍ത്തിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് അന്തരീക്ഷമലിനീകരണവും മറ്റും തടയാനുള്ള പ്രചരണപരിപാടികള്‍ ഈ ദിനത്തില്‍ ലോകമെങ്ങും നടക്കുന്നു.