കാന്‍സറും വൈറസുകളും
വൈറസുകള്‍ മൂലം കാന്‍സര്‍ ഉണ്ടാകും എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചിലയിനം വൈറസുകള്‍ കാന്‍സറിന് കാരണമാകുന്നുണ്ടത്രെ.
ശരീരത്തിലെ കോശങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വിഭജിക്കുമ്പോഴാണ് കാന്‍സര്‍ എന്നാ രോഗമായി മാറുന്നത്. കോശങ്ങളിലെ ജനിതകഘടനയിലുണ്ടാകുന്ന മാറ്റമാണ് ഇതിനു പ്രധാന കാരണം. സാധാരണയായി അള്‍ട്രാവയലറ്റ് രശ്മികള്‍, ചില രാസപദാര്‍ത്ഥങ്ങള്‍ എന്നിവയൊക്കെയാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.
ചില വൈറസുകള്‍ക്കും ഇതേ സാഹചര്യം നമ്മുടെ ശരീരത്തില്‍ ഇതേ സാഹചര്യം നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കാന്‍ കഴിയും. അത്തരത്തില്‍പ്പെട്ട ഒരു വൈറസാണ് രൗസ് സര്‍കോമ വൈറസ്. റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ എന്ന പ്രത്യേകരീതിയിലാണ് ഇവ കാന്‍സര്‍ കോശങ്ങളെ സൃഷ്ടിക്കുന്നത്.
വൈറസിന്‍റെ rna യില്‍ നിന്ന് മനുഷ്യന്‍റെ ജനിതകഘടനയായ dna മനുഷ്യകോശങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. സ്വാഭാവിക ഘടനയില്‍ നിന്ന് വരുന്ന ഈ dna കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കും. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വൈറസാണ് ഏവിയന്‍ലൂക്കോസിഡ് വൈറസ്.
പലതരം വൈറസുകള്‍ ഉണ്ടെങ്കിലും മനുഷ്യരില്‍ കാന്‍സറിനു പ്രധാന കാരണക്കാരില്‍ ഒരു വിഭാഗമാണ് human T lympphotrophic വൈറസുകള്‍. ഇവ പ്രധാനമായും മനുഷ്യരിലെ ടി-കോശങ്ങളെ ആണ് ബാധിക്കുന്നത്. ശരീരത്തിലെ രക്താണുക്കള്‍ ആണ് ഈ വൈറസിന്റെ പ്രധാന ഇര. ബ്ലഡ് കാന്‍സര്‍ ഉള്ള രോഗികളില്‍ നിന്നാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.
കാന്‍സറിനു കാരണമായ ചില dna വൈറസുകള്‍ ഉണ്ട്.