കശുമാങ്ങാ വിനാഗിരി
കശുമാങ്ങയുടെ ചാറില്‍ ഒരു സ്പൂണ്‍ ഈസ്റ്റിട്ട് 5 ദിവസം വയ്ക്കുക. പുളിച്ചു കഴിയുമ്പോള്‍ അരിച്ചെടുത്ത് 5% വിനാഗിരി അല്പം ചേര്‍ത്ത് ഭരണിയിലോ മണ്‍പാത്രത്തിലോ ആക്കി മൂടി കെട്ടി വയ്ക്കുക. 2 ദിവസം ഇടവിട്ട് ഇളക്കി കൊടുക്കണം 22ആം ദിവസം ഭരണിയുടെ വായ് അഴിച്ച് നേര്‍ത്ത തുണിയിലൂടെ അരിച്ചെടുത്ത് കുപ്പികളിലാക്കുക.