കലത്തപ്പം
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി- 2കിലോ
ജീരകം- 6 സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ശര്‍ക്കര
പഞ്ചസാര – 2കിലോ
തേങ്ങാ- 6 മുറി
വെളിച്ചെണ്ണ
നെയ്യ് – 200 മില്ലി
പാകം ചെയ്യുന്ന വിധംഅരി കുതിര്‍ത്ത് ഇടിച്ച് പൊടിയാക്കുക. ശര്‍ക്കര ഉരുക്കി അരിച്ചോഴിക്കുക. തേങ്ങാചിരകി, ജീരകവും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. ഇവ എല്ലാം കൂടി ആവശ്യത്തിനുമാത്രം വെള്ളത്തില്‍ കട്ടി പരുവത്തില്‍ കലക്കിയെടുക്കുക. ഒരു ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കി ആവശ്യത്തിനു മാത്രം എണ്ണ ഒഴിച്ചശേഷം ഒരു കരണ്ടികൊണ്ട് മാവ് കോരിയൊഴിച്ച് മറ്റൊരു ചട്ടികൊണ്ട് മൂടുക. ഇതിന്‍റെ മുകളില്‍ ചിരട്ടയോ വിറക് കഷണങ്ങളോ കത്തിക്കണം. വെന്ത് പാകമായിക്കഴിഞ്ഞാല്‍ മൂടിയ ചട്ടി നീക്കി അപ്പം കോരിയെടുക്കുക.