CookingEncyclopedia

കപ്പ വന്‍ പയര്‍ പുഴുക്ക്

നല്ലപോലെ വേവുന്ന കപ്പ- അര കിലോ

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

വന്‍പയര്‍ – 125 ഗ്രാം

തേങ്ങാ ചിരകിയത് – മുക്കാല്‍ മുറി

മുളകുപ്പൊടി – കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളിയല്ലി- 2

ജീരകം – ഒരു നുള്ള്

വെളിച്ചെണ്ണ – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

 പാകം ചെയ്യുന്ന വിധം

 മണ്‍ച്ചട്ടിയില്‍ വെള്ളം തിളയ്ക്കുമ്പോള്‍ കപ്പ ചെറുതായി അരിഞ്ഞു കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. വേവാറാകുമ്പോള്‍ ഉപ്പ് ചേര്‍ത്ത് വടിച്ചു വയ്ക്കുക. വന്‍പയര്‍ വേറെ വേവിച്ച് തേങ്ങാചിരകിയത്, മുളകുപൊടി, വെളുത്തുള്ളി, ജീരകം എന്നീ ചേരുവകള്‍ തരുതരുപ്പായി അരച്ചുവയ്ക്കുക. വെന്തപയറും കപ്പയും യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി അരപ്പും ചേര്‍ത്ത് അടച്ചുവയ്ക്കുക. നല്ല ആവികയറ്റി എടുത്ത് തവികൊണ്ടുടയ്ക്കുക. അതിനു ശേഷം പുഴുക്കില്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ഇറക്കുക.