CookingEncyclopedia

കപ്പ ബീഫ്

പച്ച കപ്പ- ഒന്നര കിലോ

തേങ്ങാചിരകിയത്- ഒന്നര മുറി

ചുവന്നുള്ളി -ഒരു കപ്പ്

മഞ്ഞള്‍പ്പൊടി – പാകത്തിന്

പച്ചമുളക് – പത്ത്

കല്ലുപ്പ് -പാകത്തിന്

എല്ലുള്ള മാട്ടിറച്ചി- ഒന്നര കിലോ

മല്ലിപൊടി – ഒന്നര ടീസ്പൂണ്‍

മുളകുപൊടി – മൂന്നു ടീസ്പൂണ്‍

ഗരം മസാല – പാകത്തിന്

കറിവേപ്പില- മൂന്നു തണ്ട്

ഉപ്പ് – പാകത്തിന്

തേങ്ങാചിരകിയത് – മുക്കാല്‍ കപ്പ്‌

ചുവന്നുള്ളി- അരകപ്പ്

മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- മുക്കാല്‍ ടീസ്പൂണ്‍

മുളകുപൊടി – രണ്ടേകാല്‍ ടീസ്പൂണ്‍

 പാകം ചെയ്യുന്ന വിധം

പച്ച കപ്പ ചെറുതായി കൊത്തിയരിഞ്ഞു നിമക്കെ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേകാറാകുമ്പോള്‍ പാകത്തിന് കല്ലുപ്പ് ചേര്‍ത്ത് തിളപ്പിച്ചശേഷം വടിച്ച് വയ്ക്കുക.

 തേങ്ങാചിരകിയത്, ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി, പച്ചമുളക്, എന്നീ ചേരുവകള്‍ അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ച കപ്പയുമായി ചെറുതീയില്‍ വച്ച് ചേര്‍ത്തിളക്കുക. ഇറച്ചി ചെറിയകഷണങ്ങള്‍ ആക്കി മല്ലിപ്പൊടി, മുളക്പ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, കറിവേപ്പില, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. തേങ്ങാ ചിരകിയത്, ചുവന്നുള്ളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി, എന്നീ ചേരുവകള്‍ ബ്രൌണ്‍നിറം ആകുന്നതുവരെ വറുത്തെടുത്ത് അരച്ചെടുക്കുക, വരുത്തരച്ച ചേരുവകളും ഇറച്ചി വേവിച്ചതും ചെറുതീയില്‍ വച്ച് കൂട്ടിയിളക്കുക. ഇതില്‍ കപ്പയും ചേര്‍ത്ത് യോജിപ്പിച്ച് ഇറക്കി വയ്ക്കുക