കപ്പയും മത്തിയും
1,കപ്പ – ഒന്നര കിലോ
2,മത്തി – 25
3,മുളകുപൊടി – രണ്ടര ടീസ്പൂണ്‍
4,മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍
5,പച്ചമുളക് – എട്ട്
6,വാളന്‍പുളി – ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍
7,ഉപ്പ്, കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
കപ്പ ചെറിയ കഷണങ്ങളായി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
മൂന്നു മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ അതിലേയ്ക്കിടുക.
ആറു മുതല്‍ എട്ടു വരെയുള്ള ചേരുവകള്‍ വാളന്‍ പുളിപിഴിഞ്ഞെ വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് വെന്ത് വരുമ്പോള്‍ വേവിച്ചകപ്പകഷണങ്ങള്‍ അതില്‍ നന്നായി ഇളക്കിചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കുക.