CookingEncyclopedia

കപ്പമീന്‍ തോരന്‍

കപ്പ കൊത്തിയരിഞ്ഞത് – ഒരു കിലോ

ദശയുള്ളമീന്‍ -അര കിലോ

തേങ്ങാ ചിരകിയത് -ഒന്നര കപ്പ്‌

പച്ചമുളക്- 6

ചുവന്നുള്ളി-6

ഇഞ്ചി -ചെറിയ കഷ്ണം

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

വെളിച്ചെണ്ണ – ഒന്നര കപ്പ്

കടുക് – കാല്‍ ടീസ്പൂണ്‍

സവാള പൊടിയായി അരിഞ്ഞത്- ഒന്നര ടേബിള്‍സ്പൂണ്‍

കറിവേപ്പില- ഒരു തണ്ട്

വറ്റല്‍ മുളക്-3

തേങ്ങാ ചിരകിയത്- മുക്കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

മീന്‍, ഉപ്പും വാളന്‍ പുളിയും ചേര്‍ത്ത് വേവിച്ച് ദശ അടര്‍ത്തി എടുക്കുക. തേങ്ങാചിരകിയത്, പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി, എന്നീ ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക. കപ്പ വേവിച്ച് ഊറ്റി എടുത്ത് ചൂടോടെ ഉടയ്ക്കുക. അതിന്റെ നടുവില്‍ അരപ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി ആവി വരുന്നത് വരെ വേവിക്കുക. ഇതില്‍ അടര്‍ത്തിയിട്ട മീന്‍ ചേര്‍ത്ത് ഇളക്കുക.

  എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം സവാള, കറിവേപ്പില വറ്റല്‍ മുളക്, തേങ്ങാ ചിരകിയത് എന്നിവ യഥാക്രമം ചേര്‍ത്ത് ഉലര്‍ത്തി തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്തിളക്കണം.