കത്തിരിക്കാ തീയല്‍
ചേരുവകള്‍
കത്തിരിക്ക- അര കിലോ
ചുവന്നുള്ളി-20 എണ്ണം
പച്ചമുളക്-8 എണ്ണം
വെളിച്ചെണ്ണ- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
തേങ്ങ- ഒരു മുറി
വറ്റല്‍മുളക്- 16 എണ്ണം
മല്ലി- 4 ടീസ്പൂണ്‍
ഉലുവ- 2 നുള്ള്
ജീരകം- 2 നുള്ള്
വെളിച്ചെണ്ണ- 2 ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
പുളി- 2 ഉരുള
പഴുത്ത തക്കാളി-4
ഉപ്പ് – പാകത്തിന്
കറിവേപ്പില- കുറച്ച്
പാകം ചെയ്യുന്ന വിധം
കത്തിരിക്ക കനത്തില്‍ വട്ടത്തില്‍ അരിഞ്ഞു വെള്ളത്തില്‍ ഇടുക. ഉള്ളി തൊലിച്ച് നീളത്തില്‍ കനം കുറച്ചു അരിയുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ തിരുമ്മി ചുവന്നുള്ളിയുമിട്ട് മൂപ്പിക്കുക. തേങ്ങാ ചുവന്നു വരുമ്പോള്‍ ചീനച്ചട്ടിയില്‍ നിന്നും കോരിയെടുത്ത ശേഷം തന്നെ മുളക്, മല്ലി, ഉലുവ , ജീരകം, പുളി ഇവ പ്രത്യേകം മൂപ്പിച്ചെടുക്കുക ഇവയെല്ലാം കൂടി വളരെ മയത്തില്‍ അരച്ചെടുക്കണം.